യജ്ഞാചാര്യന്റെ നേതൃത്വത്തില്‍ ശുചീകരണം

Thursday 20 July 2017 10:26 pm IST

രാമപുരം: കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലുമായി നൂറുകണക്കിന് സപ്താഹങ്ങളും, പ്രഭാഷണങ്ങളും നടത്തി പ്രശസ്തനായ ഭാഗവത സൂര്യന്‍ പി.കെ. വ്യാസന്‍ പൊതുവഴിയിലെ ചപ്പുചവറുകളും മാലിന്യങ്ങളും നീക്കി മാതൃകയായി. നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി കേരളത്തിന്റെ നാനാ ഭാഗത്തുനിന്നും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുമെന്നുള്ളതിനാല്‍ പാലാ കൂത്താട്ടുകുളം മെയിന്‍ റോഡിലാണ് വ്യാസന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സുഹൃത്ത് പാപ്പച്ചനും അദ്ദേഹത്തോടൊപ്പം സേവനത്തില്‍ പങ്കുചേര്‍ന്നു. കേരള സര്‍ക്കാരിന്റെ പരിസര ശുചീകരണ പദ്ധതിയെ മുന്‍നിര്‍ത്തി ദര്‍ശനത്തിനെത്തുന്നവര്‍ വൃത്തിയും, ശുദ്ധിയുമുള്ള വഴിയിലൂടെ സഞ്ചരിക്കണമെന്ന ആഗ്രഹത്തിലാണ് സേവനത്തിനിറങ്ങിയതെന്ന് വ്യാസന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.