അമൃത ഭാരതി പരീക്ഷ; അപേക്ഷ 28 വരെ

Thursday 20 July 2017 10:40 pm IST

കൊച്ചി: അമൃതഭാരതി വിദ്യാപീഠത്തിന്റെ സാംസ്‌കാരിക പരീക്ഷകള്‍ക്കുളള അപേക്ഷകള്‍ സ്വീകരിക്കുന്നത് 28 വരെ നീട്ടിയതായി അമൃതഭാരതി വിദ്യാപീഠം കൊച്ചി മഹാനഗര്‍ സമിതി അറിയിച്ചു. പ്രാഥമിക തലത്തില്‍ പ്രബോധിനി, ദ്വിതീയ തലത്തില്‍ സന്ദീപനി, തൃതീയതലത്തില്‍ ഭാരതി എന്നീ പരീക്ഷകള്‍ക്ക് ജില്ലാതലത്തില്‍ അപേക്ഷ സ്വീകരിക്കുന്ന തീയതിയാണ് നീട്ടിയത്. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ബാലാശ്രമം ഇടപ്പള്ളി തമ്പുരാട്ടിപ്പറമ്പ് റോഡിലുള്ള അമൃത ഭാരതീവിദ്യാപീഠം കാര്യാലയം എന്നിവിടങ്ങളില്‍ പരീക്ഷയ്ക്ക് ചേരുവാനുളള അപേക്ഷപത്രങ്ങള്‍ ലഭിക്കും. പരീക്ഷ വിവിധ പ്രദേശങ്ങളിലെ പ്രേരകന്മാര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് 9497185574 , 8907706058 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.