തലശ്ശേരി: പൊട്ടിവീണ ഇലക്ട്രിക്ക് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഏലാങ്കോട് സ്വദേശിയും പെരിങ്ങത്തൂര്‍ എന്‍എഎം ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംപ്ലാസ് വിദ്യാര്‍ത്ഥിയുമായ ഫത്തീം ഷബാബ് മരിച്ച സംഭവത്തില്‍ ചൊക്ലി പോലീസ് കേസെടുത്തു. സ്കൂള്‍ പ്രധാനാധ്യാപകന് നടമ്മല്‍ പത്മനാഭന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐപിസി 304 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ മൂന്ന് വൈദ്യുതി ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: