പയ്യാവൂര്‍: ചെമ്പേരി വൈഎംസിഎയുടെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ്, ഏരൂവേശി ഗ്രാമ പഞ്ചായത്ത്, ഏരുവേശ്ശി ആയൂര്‍വ്വേദ ഡിസ്പന്‍സറി എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വ്വേദ ചികിത്സാ ക്യാമ്പ് നാളെ നടക്കും. രാവിലെ പത്തിന് ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ഐസക് ഉദ്ഘാടനം ചെയ്യും. വൈഎംസിഎ പ്രസിഡന്റ് മാത്യു അടുപ്പുകല്ലുങ്കല്‍ അധ്യക്ഷത വഹിക്കും. വിവിധ ഗവ. ആയുര്‍വ്വേദ ഹോസ്പിറ്റലില്‍ നിന്നുള്ള ഡോ.ധന്യചന്ദ്രന്, ഡോ.സിത്താര കെ.പയ്യനാട്ട്, ഡോ.അമ്പിളി മോഹന്‍ എന്നിവര്‍ രോഗികളെ പരിശോധിച്ച് മരുന്നുകളും തുടര്‍ ചികിത്സയ്ക്കുള്ള സൗകര്യവും സൗജ്യന്യമായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: