കണ്ണൂര്‍: ഐഎഎസുകാര്‍ പണിമുടക്കിയാല്‍ ഐഎഎസ് അക്കാദമി വിദ്യാര്‍ത്ഥികളെ ജില്ലാ കലക്ടറാക്കുമോ എന്ന് പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് സി.സി.രവീന്ദ്രനാഥ് ചോദിച്ചു. കണ്ണൂര്‍ അശോക ഹോസ്പിറ്റലിന് മുന്നില്‍ നഴ്സുമാര്‍ നടത്തുന്ന സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം നടത്തുന്ന നഴ്സുമാര്‍ക്ക് പകരം നഴ്സിംഗ് വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയമിക്കാന്‍ ഉത്തരവിറക്കിയ ജില്ലാ കലക്ടറുടെ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു.
നഴ്സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രകടനത്തിന് സംസ്ഥാന സെക്രട്ടറി സുധീര്‍ യജ്ഞദാസ്, എം.പി.ബാലന് മാസ്റ്റര്‍, എം.വി.പ്രഭാകരന്, എ.കെ.രാമകൃഷ്ണന്, പി.ടി.ദേവരാജന്‍, ഡോ.ഗംഗാധരന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: