ഗ്രീക്കില്‍ ഭൂകമ്പം; രണ്ടു മരണം

Friday 21 July 2017 9:52 am IST

കോസ്: ഗ്രീക്ക് ദ്വീപായ കോസില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നു സുനാമിയുമുണ്ടായി. ഗ്രീക്ക് ദ്വീപായ കോസിലും തുര്‍ക്കിഷ് ദ്വീപ് ബോഡ്രംമിലും വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോസിന്റെ വടക്കുകിഴക്ക് ഭാഗത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ തുര്‍ക്കിഷ് തീരത്തോട് ചേര്‍ന്നു ഭൂനിരപ്പില്‍നിന്നു പത്തുകിലോമീറ്റര്‍ ആഴത്തിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്നു ദ്വീപുകളിലെ കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. വൈദ്യുതിയും ടെലിഫോണ്‍ സംവിധാനങ്ങളും തടസപ്പെട്ടു.നിരവധി ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ക്രീറ്റെ, റോഡ്‌സ് തുടങ്ങിയ ദ്വീപുകളിലും പ്രകമ്പനം അനുഭവപ്പെട്ടു. സുനാമിയുണ്ടായ പശ്ചാത്തലത്തില്‍ കോസിലേയും തുര്‍ക്കിയിലെ ബോഡ്രംമിലേയും തീരപ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.