ഡമാസ്കസ്: മോശം പ്രകടനത്തിന്റെ പേരില്‍ വനിതാ സ്പീക്കര്‍ ഹദിയാ ഖലാഫ് അബ്ബാസിനെ പുറത്താക്കി സിറിയന്‍ പാര്‍ലമെന്റ്. വ്യാഴാഴ്ച വൈകുന്നേരം പാര്‍ലമെന്റ് അംഗങ്ങളുടെ അടിയന്തര സമ്മേളനം ചേര്‍ന്നാണ് തീരുമാനം എടുത്തത്.
ഡെപ്യൂട്ടി സ്പീക്കര്‍ നജ്ദാത് ഇസ്മയില്‍ അന്സോറിനെ തത്കാലിക സ്പീക്കറായി നിയമിച്ചു.
സിറിയന്‍ പാര്‍ലമെന്റിന്റെ സ്പീക്കറായ ആദ്യ വനിതയാണ് ഹദിയ. കഴിഞ്ഞവര്‍ഷം ജൂണിലാണ് ഹദിയായെ സ്പീക്കറായി നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: