കണ്ണൂര്‍: കോര്പ്പറേഷന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. റൂഫ് ടോപ് ഗാര്ഡന്, ഗാര്ഡന് റെസ്റ്റോറന്റ്, സേവറി ഹോട്ടല്‍, മലബാര്‍ റസിഡന്‍സി, വഞ്ചിനാട്, ബീവീസ്, സോന, ഹോട്ടല്‍ റോയല്‍ റീമ, റോയല്‍ ഗീത, ശകുന്തള തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്. ഈ ഹോട്ടലുകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്കി. ഇരുപത്തിയഞ്ചോളം ഹോട്ടലുകളില്‍ പരിശോധന നടത്തിയിരുന്നു. നഗരത്തിലെ പല ഹോട്ടലുകളിലും ഭക്ഷണ സാധനങ്ങള്‍ക്ക് വിലകൂട്ടിയിരുന്നുവെങ്കിലും പല സ്ഥലങ്ങളിലും വൃത്തിയോ മറ്റ് സൗകര്യങ്ങളോ ഇല്ലെന്ന് പരാതിയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: