പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലയില്‍ സിപിഎം നടത്തിയ അക്രമണങ്ങളില്‍ വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സഹായിക്കുവാനും അക്രമങ്ങള്‍ക്കെതിരെ ജനമനസ്സാക്ഷി ഉണര്‍ത്താനും സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ നഗരത്തില്‍ മഹാ സമ്പര്‍ക്ക യജ്ഞം നടന്നു. അക്രമണങ്ങളുടെ ഭീകരത വിളിച്ചോതുന്ന ബോര്‍ഡുകളും പ്ലക്കാര്‍ഡുകളുമേന്തി നഗരപ്രദക്ഷിണം നടത്തിയ യജ്ഞത്തിന് ടി.രാമകൃഷ്ണന്, എം.പി.രവീന്ദ്രന്, കെ.രാമചന്ദ്രന്, കെ.വി.കരുണാകരന്, തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: