സീപ്ലെയ്ന്‍ സര്‍വീസിന് സര്‍ക്കാര്‍ അനുമതി

Friday 21 July 2017 3:11 pm IST

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീ ബേഡ് സീപ്ലെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡിന് കേന്ദ്ര സര്‍ക്കാര്‍ എന്‍ഒസി നല്‍കി. ക്വസ്റ്റ് കോഡിയാക് 100 ടൈപ്പ് എയര്‍ക്രാഫ്റ്റുകളുടെ നോണ്‍ ഷെഡ്യൂള്‍ഡ് സര്‍വീസിനാണ് സര്‍ക്കാര്‍ പ്രാഥമിക എന്‍ഒസി നല്‍കിയതെന്നും ഉടന്‍തന്നെ കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്ക് സീപ്ലെയ്ന്‍ സര്‍വീസ് ആരംഭിക്കുമെന്നും കേന്ദ്ര വ്യോമഗതാഗത മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേയ്ക്ക് വേണ്ടത്ര നീളമില്ലാതത്തിനാല്‍ സുരക്ഷ കണക്കിലെടുത്ത് വലിയ വിമാനങ്ങള്‍ക്ക് അവിടെ സര്‍വീസിന് അനുമതി നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളത്തില്‍ റണ്‍വേയുടെ അറ്റകുറ്റപണികള്‍ നടക്കുന്നതു കാരണം 2015 എയര്‍ഇന്ത്യ കോഴിക്കോട് വിമാനത്താവളം വഴിയുള്ള വലിയ വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.