114 പാക്കിസ്ഥാനികൾക്ക് ഇന്ത്യൻ പൗരത്വം

Friday 21 July 2017 4:42 pm IST

അഹമ്മദാബാദ് : പാക്കിസ്ഥാനിലെ ഭീകരാന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യയിലേക്ക് കുടിയേറിയ 114 പാക്കിസ്ഥാനികൾക്ക് ഇന്ത്യൻ പൗരത്വം നൽകി. 216 പാക്കിസ്ഥാനികൾ കൂടി പൗരത്വത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇവരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് അഹമ്മദാബാദ് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു. 1955 ലെ പൗരത്വ നിയമപ്രകാരം ജില്ലാ കളക്ടർമാർക്കാണ് പൗരത്വം സംബന്ധിച്ച തീരുമാനമെടുക്കാനുളള അധികാരം. പാക്കിസ്ഥാനിൽ കുറ്റകൃത്യങ്ങൾ ഏറിയതിനെ തുടർന്നാണ് അവിടെ നിന്നും ഇന്ത്യയിലേക്ക് വന്നതെന്ന് ഇന്ത്യൻ പൗരത്വം ലഭിച്ചവർ പറഞ്ഞു. ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം ഞങ്ങളെ വല്ലാതെ ആകർഷിച്ചു. ഇവിടെ എത്തിയയുടൻ പൗരത്വത്തിന് അപേക്ഷയും നൽകി. പാക്കിസ്ഥാനിലെ മുസ്ലീം സുഹൃത്തുക്കളും ഇന്ത്യയിലേക്ക് താമസം മാറാൻ പ്രോത്സാഹിപ്പിച്ചെന്ന് നന്ദൻ ലാൽ പറഞ്ഞു. പാക്കിസ്ഥാനിലെ വീടും ബിസിനസ് സ്ഥാപനവും വിറ്റ് 16 വർഷം മുമ്പാണ് നന്ദൻലാലും കുടുംബവും ഇന്ത്യയിലെത്തിയത്. ഭീകരവാദം പാക്കിസ്ഥാനിലെ ജീവിതം ദുരിതപൂർണമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യയിലേക്ക് വന്നെതെന്ന് കിഷൻലാൽ പറഞ്ഞു. 2005 ലാണ് കിഷൻ ലാലും ഭാര്യയും നാലു മക്കളും ഇന്ത്യയിലേക്ക് കുടിയേറിയത്.ഇന്ത്യയിൽ വികസനമുണ്ട്. എന്നാൽ പാക്കിസ്ഥാനിൽ അതില്ല. ഇന്ത്യയിൽ ഞങ്ങൾ സുരക്ഷിതരാണെന്നും അടുത്തിടെ റിട്ടയർ ചെയ്ത് ഡോക്ടർ വിഷൻദാസ് പറഞ്ഞു. സന്ദർശക വിസയിൽ 2001 ലാണ് വിഷൻദാസും കുടുംബവും ഇന്ത്യയിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.