നെയ്യാറ്റിന്‍കര: ആത്മഹത്യ പ്രേരണ, പീഡനം എന്നീ വകുപ്പുകള്‍ പ്രകാരം കേസിലെ പ്രതിയായ കോവളം എംഎല്‍എ എ.വിന്‍സന്റ് രാജിവയ്ക്കണമെന്ന് ആവശപ്പെട്ട് യുവമോര്‍ച്ച നെയ്യാറ്റിന്‍കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ എംഎല്‍എയുടെ കോലം കത്തിച്ചു. പ്രതിക്ഷേധ മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റിയംഗം അഡ്വ: രജ്ഞിത്ത്ചന്ദ്രന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആര്.ശ്രീലാല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ ഹരികൃഷണന്, മാറാടി അഖില്‍, വിമല്‍ ജില്ല കമ്മിറ്റിയംഗം ശിവകുമാര്‍, ലാലു,രജ്ഞിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: