തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും ഇതര സംസ്ഥാനങ്ങളില്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. 2017-18 വര്‍ഷത്തില്‍ ഇതര സംസ്ഥാനത്തെ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ അംഗീകൃത ഫീസ് നിരക്കിലുള്ള അംഗീകൃത കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ സ്ഥാപന മേധാവി മുഖേന നല്‍കണം. മറ്റു വിവരങ്ങളും അപേക്ഷാ ഫോറം ംംം.രെററ. സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും. അപേക്ഷ ഫാറം ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: