നിര്‍മ്മാണത്തിന് ഭരണാനുമതി

Friday 21 July 2017 4:54 pm IST

വിളപ്പില്‍: വിളപ്പില്‍, മാറനല്ലൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. സ്ഥല സൗകര്യമില്ലാത്തതിനാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നത് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്റ്റേഷന്‍ നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ആഭ്യന്തര വകുപ്പിന് കൈമാറി പണം അനുവദിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തിലാക്കിയതിന്റെ ഫലമായാണ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കാനായത്. 73.50 ലക്ഷം രൂപ വീതമാണ് ഓരോ സ്റ്റേഷനും അനുവദിച്ചിട്ടുള്ളത്. പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മ്മാണ ചുമതല. ഒന്‍പത് മാസത്തെ നിര്‍മ്മാണ കാലാവധി നിശ്ചയിച്ചിട്ടുള്ള പ്രവര്‍ത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.