കേശവപ്രസാദിനെതിരെ നടപടി സ്വീകരിക്കണം. ബിജെപി

Friday 21 July 2017 5:01 pm IST

കുമ്പള: കോണ്‍ഗ്രസ് ജില്ല ജനറല്‍സെക്രട്ടറി കേശവപ്രസാദ് നാണിഹിത്‌ലുവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. സഹകരണ ബാങ്കിനെ കബളിപ്പിച്ച് വായ്പയെടുത്ത് തിരിച്ചടക്കാത്ത സാഹചര്യത്തില്‍ അന്വേഷണം ആവശ്യമാണ്. 2005 മുതല്‍ കുമ്പള ഗ്രാമപഞ്ചായത്ത് അംഗമായിരിക്കുമ്പോഴും തുടര്‍ന്ന് ഭാര്യ 2015 വരെ അംഗമായിരുന്ന സമയത്തും വാര്‍ഡില്‍ വിനിയോഗിച്ചിട്ടുള്ള ഫണ്ടുകളെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൂടാതെ ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, എസ് സി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലഭിച്ച ഫണ്ടുകളെ കുറിച്ചും അന്വേഷണം വേണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ശങ്കര ആള്‍വ അദ്ധ്യക്ഷത വഹിച്ചു. മുരളീധരയാദവ്, കെ.വിനോദന്‍, കമലാക്ഷ ആരിക്കാടി, പ്രേമലത, സുധാകരറൈ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.