ഡാര്‍ജിലിംഗ്: ഗൂര്‍ഖാലാൻഡ് സംസ്ഥാനത്തിനായി പ്രക്ഷോഭം നടത്തുന്ന ഗൂര്‍ഖാ ജന്മുക്തി മോര്‍ച്ച നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ പശ്ചിമബംഗാള്‍ സി.ഐ.ഡി വിഭാഗം മരവിപ്പിച്ചു. ഡാര്‍ജിലിംഗിലെ സ്വകാര്യ ബാങ്കുകളിലെ മൂന്ന് അക്കൗണ്ടുകളില്‍ നിന്നുമായി 26 ലക്ഷത്തോളം രൂപയാണ് മരവിപ്പിച്ചത്.
ഗൂര്‍ഖാ ജന്മുക്തി മോര്‍ച്ച തലവന്‍ ബിമല്‍ ഗുരുങിന്റെയും മുതിര്‍ന്ന നേതാക്കളായ റോഷന് ഗിരി, ബിനയ് തമാങ് എന്നിവരുടെയും അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പണം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ളതിനാലാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് സി.ഐ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രത്യേക സംസ്ഥാനത്തിനായി പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ ആയുധങ്ങള്‍ വാങ്ങാന്‍ ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന പണം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവ മരവിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: