തൃശൂര്‍: നടന് ദീലീപ് സര്‍ക്കാര്‍ ഭൂമി കയ്യേറി സിനിമാ തിയേറ്റര്‍ നിര്‍മ്മിച്ചുവെന്ന് കാണിച്ച് വിജിലന്‍സ് കോടതിയില്‍ നല്കിയ കേസ് പരിഗണിക്കുന്നത് നീട്ടിവെച്ചു. ചാലക്കുടി ഡി സിനിമാസ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമി കയ്യേറിയതാണെന്ന ആരോപണത്തെ തുടര്‍ന്ന് പൊതു പ്രവര്‍ത്തകനായ പി.ഡി.ജോസഫാണ് കഴിഞ്ഞ ദിവസം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചുവെങ്കിലും ജഡ്ജിയുടെ നിയമനം സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: