പ്ലസ് വണ്‍ പ്രവേശനം രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് 22,715 ഒഴിവ്

Friday 21 July 2017 8:05 pm IST

കോട്ടയം: പ്ലസ്‌വണ്‍ പ്രവേശനം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്‌മെന്റിന് അപേക്ഷി ക്കാന്‍ അവസരം. ഈ മാസം 24ന് വൈകിട്ട് അഞ്ചുവരെയാണ് സമയം. മെറിറ്റ്, കമ്മ്യൂണിറ്റി, സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ 22715 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കൂടുതല്‍ സീറ്റ് പത്തനംതിട്ട ജില്ലയിലാണ്, 2555 ഒഴിവ്. ഏകജാലക സംവിധാനത്തിലെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ച് ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്താവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി അതേ സ്‌കൂളില്‍ തന്നെ അപേക്ഷ നല്‍കണം. ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം അടുത്തുള്ള ഏതെങ്കിലും ഒരു സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് സ്‌കൂളില്‍ വെരിഫിക്കേഷന് പ്രിന്റൗട്ട് സമര്‍പ്പിക്കാത്തവര്‍ പ്രസ്തുത പ്രിന്റൗട്ടില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിക്കനുസരിച്ച് പുതിയ ഓപ്ഷനുകള്‍ എഴുതി ചേര്‍ത്ത് ഏറ്റവും അടുത്ത സര്‍ക്കാര്‍, എയിഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. മെറിറ്റ് 15667, കമ്മ്യൂണിറ്റി 2965, സ്‌പോര്‍ട്ട്‌സ് 4083 ഒഴിവുകളാണ് സംസ്ഥാനത്തുള്ളത്. ജില്ല അടിസ്ഥാനത്തില്‍ മെറിറ്റ്, കമ്മ്യൂണിറ്റി, സ്‌പോര്‍ട്ട്‌സ്, ആകെ ഒഴിവുകള്‍ ക്രമത്തില്‍: തിരുവനന്തപുരം-806, 126, 324 (1256), കൊല്ലം- 907. 66, 300 (1273), പത്തനംതിട്ട-1884, 380, 291 (2555), ആലപ്പുഴ-1305, 258, 337 (1900), കോട്ടയം-1233, 386, 336 (1955), ഇടുക്കി-1077, 122, 185 (1384), എറണാകുളം-1349, 272, 413 (2034), തൃശൂര്‍-1009, 294, 367 (1670), പാലക്കാട്-1165, 211, 276 (1652), കോഴിക്കോട്-1104, 299, 207(1610), മലപ്പുറം-1663, 189, 216 (2068), വയനാട്-331, 123, 102 (556), കണ്ണൂര്‍-1076, 210, 437 (1723), കാസര്‍ഗോഡ്-758, 29, 292 (1079).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.