മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രത വേണം

Friday 21 July 2017 8:42 pm IST

പത്തനംതിട്ട: ജില്ലയിലെ ചില പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) റിപ്പോര്‍ട്ട് ചെയ്തതിട്ടുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഡോ.സോഫിയാബാനു അറിയിച്ചു. മലിനമായ ജലം, ഭക്ഷണം തുടങ്ങിയവയിലൂടെയാണ് മഞ്ഞപ്പിത്തം പകരുന്നത്. പനി, ശരീരവേദന, വയറുവേദന, വിശപ്പില്ലായ്മ, ക്ഷീണം, തലവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടണമെന്ന് ഡി.എം.ഒ അറിയിച്ചു. ജില്ലയില്‍ വൈറല്‍പ്പനി ബാധിച്ച് 560 പേര്‍ ഇന്നലെ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയ എട്ടുപേരില്‍ പള്ളിക്കലിലുള്ള ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ ചികിത്സതേടിയ എട്ടുപേരില്‍ അഞ്ചുപേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തി. ചെന്നീര്‍ക്കര, മെഴുവേലി, ഇലന്തൂര്‍, കടമ്മനിട്ട എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്ത ബാധിതര്‍. ചിക്കന്‍പോക്‌സ് ബാധിച്ച് രണ്ടുപേരും വയറിളക്കരോഗങ്ങള്‍ക്ക് 38 പേരും ചികിത്സേതേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.