ന്യൂദല്‍ഹി: അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതുമായി ബന്ധപ്പെട്ട കേസുകളിലെ അപ്പീലുകളില്‍ വേഗത്തില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കേസുകള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. തര്‍ക്കഭൂമി മൂന്നായി വിഭജിച്ചു നല്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ വിവിധ കക്ഷികളുടെ അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: