കോട്ടയം: തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി 23ന് 2 മണിക്ക്് ശ്രീരാമപട്ടാഭിഷേകം കഥകളി അരങ്ങേറും. രാവണവധത്തിന് ശേഷം അയോധ്യയില്‍ തിരിച്ചെത്തുന്ന ശ്രീരാമാദികളെ സ്വീകരിച്ച് ഗുരുശ്രേഷ്ഠനായ വസിഷ്ഠന്റെ കാര്‍മ്മികത്വത്തില്‍ കിരീടധാരണം ചെയ്യുന്ന ഭാഗമാണ് അവതരിപ്പിക്കുന്നത്. ശ്രീരാമനായി കലാനിലയം വിനോദ്, സീതയായി കലാമണ്ഡലം അരുണ്‍കുമാര്‍, ലക്ഷ്മണനായി കലാശക്തി ജയശങ്കര്‍, വിഭീഷണനായി മധുവാരണാസി, സരമയായി ജിഷ്ണുരവി, ഹനുമാനായി കലാനിലയം രാജശേഖരന്, സുഗ്രീവനായി തിരുവല്ല ബാബു, ഭരദ്വാജനായി കലാനിലയം കരുണാകരക്കുറുപ്പ്, ഗുഹനായി വാരനാട് സനല്‍കുമാര്‍ എന്നിവര്‍ അരങ്ങത്തെത്തും. കലാമണ്ഡലം രാജേന്ദ്രന്, കലാമണ്ഡലം കൃഷ്ണകുമാര്‍, ആര്.എല്‍.വി. സന്ദീപ് (സംഗീതം), വേണുമോഹന്, കലാമണ്ഡലം ശ്രീവിന്‍ (ചെണ്ട), കലാനിലയം രാകേഷ്, ആര്.എല്‍.വി.സുദേവ് (മദ്ദളം), ചുട്ടി കലാനിലയം സജി, കലാനിലയം വിഷ്ണു എന്നിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: