കാറ്റിലും മഴയിലും വ്യാപക നാശം

Friday 21 July 2017 9:19 pm IST

മുണ്ടക്കയം: കഴിഞ്ഞ ദിവസമുണ്ടായ കാറ്റും മഴയും മേഖലയില്‍ വ്യാപക നാശം വിതച്ചു. പനക്കച്ചിറയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പുലിക്കുന്നില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. പല സ്ഥലങ്ങളിലും വൈദ്യുതി കമ്പികള്‍ക്ക് മുകളിലേയ്ക്ക് മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു. പനക്കച്ചിറ തെങ്ങംതറയില്‍ കുഞ്ഞുമോളുടെ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കാറ്റില്‍ പറന്ന് തെറിച്ചു വീണു. ടിന്‍ ഷീറ്റുകള്‍ ഉറപ്പിച്ചിരുന്ന ഇരുമ്പ് കമ്പികള്‍ സഹിതമാണ് പറന്നു പോയത്. വീടിന് പിന്നിലായി വൈദ്യുതി ലൈനിലേയ്ക്ക് മേല്‍കൂര തെറിച്ചുവീണെങ്കിലും അപകടങ്ങള്‍ ഒഴിവായി. സംഭവ സമയത്ത് വീടിനുള്ളില്‍ അടുക്കളയില്‍ ആയിരുന്ന കുഞ്ഞുമോള്‍ പരുക്കുകളേല്‍ക്കാതെ രക്ഷപെട്ടു. എംഇഎസ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടാണ് കാറ്റിന് ഇരയായത്. പുലിക്കുന്ന് പാലം ജംഗ്ഷനില്‍ പുതുപ്പറമ്പില്‍ രാജന്റെ വീടിനു മുകളിലേയ്ക്ക് തെങ്ങ് കടപുഴകി വീണു. ഇതിനൊപ്പം സമീപത്ത് നിന്ന പ്ലാവിന്റെ കൊമ്പുകളും നിലം പതിച്ചെങ്കിലും അപകടങ്ങള്‍ ഒഴിവായി. വീടിന്റെ മുന്‍വശത്തെ കോണ്‍ക്രീറ്റിംഗ് തകര്‍ന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.