പണം മോഷ്ടിച്ച തമിഴ് യുവതി അറസ്റ്റില്‍

Friday 21 July 2017 9:36 pm IST

ഇരിങ്ങാലക്കുട: ബസ്സ് യാത്രക്കാരിയുടെ പേഴ്‌സില്‍ നിന്നും പണം മോഷ്ടിച്ച തമിഴ്‌നാട് നാഗര്‍കോവില്‍ വടശ്ശേരി സ്വദേശിനി കണ്ണന്‍ മകള്‍ മഹാലക്ഷ്മി (28) യെ ഇരിങ്ങാലക്കുട എസ്‌ഐ സുശാന്തും സംഘവും ബസ്സില്‍ നിന്നും പിടികൂടി. ഇന്നലെ പുല്ലൂര്‍ മഞ്ഞളി വീട്ടില്‍ ജോര്‍ജിന്റെ ഭാര്യ സജിയുടെ ബാഗില്‍ നിന്നും 25,000 രൂപ അടങ്ങിയ പേഴ്‌സാണ് മോഷ്ടിച്ചത്. ഠാണാ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ തന്റെ പണം നഷ്ടപ്പെട്ടതറിഞ്ഞ യാത്രക്കാരി ഉടന്‍ തന്നെ ഇരിങ്ങാലക്കുട പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് യാത്രക്കാരെ പരിശോധിച്ച് പണം മോഷ്ടിച്ച മഹാലക്ഷ്മിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ പ്രതി തമിഴ്‌നാട്ടിലെ കന്യാകുമാരി പോലീസ് സ്റ്റേഷന്‍, നാഗര്‍കോവില്‍ തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ 13 ഓളം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിരവധി തവണ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.