ഇടുക്കി: ഇടുക്കി ചെറുതോണി കഞ്ഞിക്കുഴിയില്‍ ഗര്‍ഭിണി കൊല്ലപ്പെട്ട സംഭവത്തില്‍ 13 കാരന് പിടിയില്‍. ഇഞ്ചപ്പാറ നെല്ലിശേരി ഷാജഹാന്റെ മകള്‍ 25കാരിയായ സജിനയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കൗമാരക്കാരന് പൊലീസ് പിടിയിലായത്.
സജിന ആറുമാസം ഗര്‍ഭിണിയായിരുന്നു. മാനഭംഗശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കഴുത്തില്‍ ആഴത്തില്‍ ആയുധംകൊണ്ട് മുറിവേറ്റിരുന്നു. ഇതാണ് മരണകാരണം. പശുവിനെ അഴിക്കാന്‍ പോയ സജിനയെ കാണാതിരുന്നതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍, സജിന ആറുമാസം ഗര്‍ഭിണിയായിരുന്നുവെന്നും കണ്ടെത്തി. തമിഴ്നാട്ടുകാരന് നമ്പിരാജാണ് സജിനയുടെ ഭര്‍ത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: