തൃശൂര്‍: ബാലഗോകുലം തൃശൂര്‍ മഹാ നഗറിന്റെ നേതൃത്വത്തില്‍ സപ്തംബര്‍ 12 ന് നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് സ്വാഗത സംഘം രൂപീകരിച്ചു. ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് സംഘചാലക് വി.ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. പി.സുധാകരന്, രവികുമാര്‍ ഉപ്പത്ത്, ഷണ്മുഖാനന്ദന്, വി.എന്‍.ഹരി, പ്രീത ചന്ദ്രന്, മുരളി തോളൂര്‍, പ്രഭാകരന്, ഗോപി എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം അധ്യക്ഷനായി റിട്ട.ഡെപ്യൂട്ടി കമ്മീഷണര്‍ അഡ്വ.എസ്.ആര്.രങ്കരാജന്‍, ജോ.കണ്‍വീനര്‍മാരായി ഗിതാ മുകുന്ദന്, ദേവദാസ് വര്‍മ്മ, പ്രൊഫ.വിജയലക്ഷ്മി എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: