തെരുവ് നായയുടെ കടിയേറ്റ് 25 പേര്‍ക്ക് പരിക്ക്.

Friday 21 July 2017 10:22 pm IST

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ മേഖലയില്‍ തെരുവ് നായയുടെ കടിയേറ്റ് ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ടാണ് സംഭവം. വാഴക്കുളത്ത് നിന്ന് ആക്രമണം തുടങ്ങിയ നായ വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു. സ്‌കൂള്‍ കുട്ടികള്‍ വീട്ടമ്മമാര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്കും നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.തുരുത്തിപ്പള്ളി തോപ്പില്‍ സരസമ്മ (50), ചേര്‍ത്തല ചിറയിലേഴത്ത് ബിനീഷ് (22), പറവൂര്‍ വടക്കേക്കര പാലത്തിങ്കല്‍ പോള്‍ (58), പേരാമംഗലം അറയ്ക്കല്‍ ശിവദാസന്‍ (50), മുടിക്കല്‍ കണ്ടന്തറ മീന (55), തമിഴ്‌നാട് സ്വദേശികളായ വിജയ് (24), സനീഷ് കുമാര്‍ (22), എഴിപ്രം മാടാമ്പിള്ളി മല്ലിക (52), മുടിക്കല്‍ സ്വദേശി ഹംസ (53), ഐമുറി എടത്തൊട്ടില്‍ വിപിന്‍ (30), എടവൂര്‍ സ്വദേശി ഫെബിന്‍ (32), കുറുപ്പംപടി സ്വദേശി അബ്ദുള്‍ ഹംസ, ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥി അഭിഷേക് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സരസമ്മക്ക് പരിക്ക് ഗുരുതരമായതിനാല്‍ ആലുവയിലേക്ക് കൊണ്ടുപോയി. പലരുടെയും കാലിലാണ് കടിയേറ്റത്. മാസം കടിച്ചു പറിച്ചു. നായയെ പിന്നീട് പാലില്‍ വച് നാട്ടുകാര്‍ കൊന്നു. സംഭവം അറിഞ്ഞ് എം.എല്‍.എ.എല്‍ദോസ് കുന്നപ്പിള്ളി, നഗരസഭ ചെയര്‍പേഴ്‌സണ്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ആശുപത്രിയിലെത്തി. പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ ചെലവുകള്‍ പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വാഗ്ദാനം ചെയ്തു. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന് അറിയാനായി കൂടുതല്‍ പരിശോധനക്കായി തൃശ്ശൂരിലേക്ക് കൊണ്ടു പോകും. പിഞ്ചുകുട്ടിക്ക് കടിയേറ്റു പള്ളുരുത്തി: തെരുവുനായ്ക്കുളുടെ ആക്രമണം പതിവാകുന്നു. കച്ചേരിപ്പടിയില്‍ കഴിഞ്ഞദിവസം അഞ്ചു വയസ്സുകാരിയുള്‍പ്പെടെ അഞ്ചുപേര്‍ക്ക് കടിയേറ്റു. തെരുവ് നായ്ക്കളെ നിയന്ത്രിക്കാനായി കൊണ്ടുവന്ന വന്ധ്യംകരണ പദ്ധതി ഉള്‍പ്പെടെ പാളിയതാണ് ആക്രമണങ്ങള്‍ ഏറാന്‍ കാരണം. കച്ചേരിപ്പടി പൗരസമിതിക്ക് സമീപം സംജാതിന്റെ മകള്‍ അയിഷ (5), സമീപവാസിയായ സലീന(40), ഉമ്മര്‍ (55), ഉഷ (45),സാജിത (47) എന്നിവരെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. എല്ലാവരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.വ്യാഴാഴ്ച രാവിലെ മുതല്‍ ആക്രമണകാരിയായ നായ പ്രദേശത്ത് ഭീതി വിതച്ച് അലഞ്ഞു തിരിയുന്നുണ്ടായിരുന്നു. ഇതിനിടയില്‍ സമീപത്തെ ജെസ്റ്റിന്റെ വീട്ടില്‍ വളര്‍ത്തുന്ന രണ്ട് ആടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കച്ചേരിപ്പടി ആശുപത്രിയും പരിസരവും തെരുവുനായകളുടെ കേന്ദ്രമായി മാറി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.