ബസുകള്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി; യാത്രക്കാര്‍ക്ക് ദുരിതംവടകര:

Friday 21 July 2017 10:36 pm IST

വടകര-കൊയിലാണ്ടി മണ്ഡലങ്ങളിലെ ദേശീയപാത റോഡ് തകര്‍ച്ച മൂലം ബസ് സര്‍വ്വീസുകള്‍ താറുമാറായി. മൂരാട് പാലം, ചോറോട് മുതല്‍ കൈനാട്ടി വരെയുള്ള ഭാഗം, അയനിക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡ് തകര്‍ന്നിരിക്കുന്നത്. ഇത് മൂലം കൊയിലാണ്ടി, പേരാമ്പ്ര തുടങ്ങിയ റൂട്ടുകളിലുള്ളബസ് സര്‍വ്വീസുകളാണ് താറുമാറായത്. വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പടെ നൂറുകണക്കിന് ആളുകളാണ് ബസ്സില്ലാത്തതിനാല്‍ ബുദ്ധിമുട്ടിയത്. ദിവസേന കൃത്യമായി സര്‍വ്വീസുകള്‍ നടത്തുന്ന ബസുകളാണ് വൈകുന്നേരം 4 മണിയോടെ സര്‍വ്വീസുകള്‍ നിര്‍ത്തിയത്. സാധാരണയായി നടത്തുന്ന സര്‍വ്വീസുകള്‍ ദേശീയപാതയിലെ ഗതാഗത കുരുക്ക് കാരണം കുറയുന്നതാണ് കാരണമെന്നാണ് ബസ് അധികൃതര്‍ പറയുന്നത്. മണിക്കൂറുകള്‍ നീളുന്ന കുരുക്കാണ് സര്‍വ്വീസുകള്‍ താളംതെറ്റാന്‍ പ്രധാന കാരണം. സമയക്രമം പാലിച്ച് സര്‍വ്വീസ് നടത്താന്‍ കഴിയാത്തതിനാല്‍ എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവെക്കുമെന്ന് ബസ് ഓപ്പറേറ്റീവ് അസോസിയേഷന്‍ ദിവസങ്ങള്‍ക്ക് മുമ്പ് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ദേശീയപാതയിലെ റോഡ് തകര്‍ച്ച പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പൊതുജങ്ങളെ വലിയ തോതില്‍ബാധിക്കുന്ന പ്രശ്‌നത്തില്‍ ജനപ്രതിനിധികള്‍ പോലും മൗനത്തിലായത് വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.