കണ്ണൂര്‍: ഓള് ഇന്ത്യാ സെന്റര്‍ ഓഫ് ട്രേഡ് യൂണിയന്‍സിന്റെ ആഭിമുഖ്യത്തില്‍ വിശിഷ്ട സേവാ പുരസ്കാര സമര്‍പ്പണവും പ്രവര്‍ത്തക കണ്‍വെന്‍ഷനും ഇന്ന് രാവിലെ 10ന് കണ്ണൂര്‍ ഇക്കോസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കെ.കെ.ചന്ദ്രന് പെരുമ്പാവൂര്‍, തെക്കന്‍ സുനില്‍കുമാര്‍, മേരി ജോസ്, ചാലാട്ട് പവിത്രന്, എന്നിവര്‍ക്കാണ് വിശിഷ്ട സേവാ പുരസ്കാരം നല്‍കുന്നത്.
എ.കെ.സതീഷ് ചന്ദ്രന് മാസ്റ്ററുടെ അധ്യക്ഷതയില്‍ സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് വി.വി.രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. എം.പി.ജോയി, കളത്തിങ്കല്‍ ബി.സുരേഷ് കുമാര്‍, സി.എ.അജീര്‍, പ്രസീത അഴീക്കോട്, അഡ്വ.ടി.മനോജ് കുമാര്‍, സി.വി.ശശീന്ദ്രന്, പി.കെ.രാജീവന്, രമാബാലന്, സി.കെ.രൂപ, വി.കെ.രമേശന് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: