പാക്കിസ്ഥാന് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം പിൻവലിച്ച് അമേരിക്ക

Saturday 22 July 2017 8:44 am IST

വാഷിംഗ്ടണ്‍: ഭീകരവിരുദ്ധ പദ്ധതികൾക്കായി പാക്കിസ്ഥാന് വാഗ്ദാനം ചെയ്തിരുന്ന 350 ദശലക്ഷം ഡോളര്‍ സൈനിക സാമ്പത്തിക സഹായം അമേരിക്ക പിൻവലിച്ചു. ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുമുള്ള തണുപ്പൻ പ്രതികരണമാണ് ഇതിനു പിന്നിൽ. അഫ്ഗാന്‍ ആസ്ഥാനമായ ഭീകരസംഘടന ഹഖാനി ഗ്രൂപ്പിനെ അമര്‍ച്ച ചെയ്യുന്നതിൽ പാക്കിസ്ഥാന്‍ മതിയായ നടപടി സ്വീകരിച്ചില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റീസ് കാരണം ചൂണ്ടിക്കാട്ടി. തുടർന്ന് സഹായം നല്‍കാനുള്ള അനുമതിപത്രത്തില്‍ ഒപ്പുവെക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. പാക്കിസ്ഥാനു നൽകുന്ന പ്രതിരോധ സഹായത്തിനും പണം തിരിച്ചടവിനും കര്‍ശന വ്യവസ്ഥകള്‍ ചുമത്താന്‍ അമേരിക്കന്‍ ജനപ്രതിനിധി സഭ അടുത്തിടെ തീരുമാനിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഹഖാനി ഭീകര ശൃംഖലയ്ക്കെതിരെയും താലിബാനെതിരെയും പാക്കിസ്ഥാന്‍ അമേരിക്കയുമായി സഹകരിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.