വാഷിംഗ്ടണ്‍: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ഷീന്‍ സ്പൈസര്‍ രാജിവച്ചു. കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് ട്രംപ് പുതിയ നിയമനം നടത്തിയതില്‍ പ്രതിഷേധിച്ചാണ് നടപടി. വെള്ളിയാഴ്ച രാവിലെയാണ് സ്പൈസര്‍ രാജി പ്രഖ്യാപിച്ചത്.
ന്യൂയോര്‍ക്കിലെ സാമ്പത്തിക ഇടപാടുകാരന് ആന്റണി സ്കാമുസിയെയാണ് കമ്യൂണിക്കേഷന്‍ ഡയറക്ടറായി നിയമിച്ചത്. ഈ നിയമനത്തില്‍ സ്പൈസര്‍ അസന്തുഷ്ടനായിരുന്നു. വെള്ളിയാഴ്ച രാവിലെ സ്കാരാമൂച്ചി കമ്യൂണിക്കേഷന്‍ ഡയറക്ടറായി ചുമതലയേറ്റതോടെ സ്പൈസര്‍ രാജിപ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: