രവീഷ് കുമാർ വിദേശകാര്യ വക്താവാകും

Saturday 22 July 2017 11:31 am IST

ന്യൂദൽഹി: ഇന്ത്യയുടെ വിദേശകാര്യ വക്താവായി രവീഷ് കുമാർ ഐഎഫ്എസ് ചുമതലയേൽക്കുമെന്ന് റിപ്പോർട്ടുകൾ. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് ആസ്ഥാനമായിട്ടുള്ള കൗൺസൽ ജെനറൽ ഓഫ് ഇന്ത്യ അധികാരിയാണ് രവീഷ് കുമാർ. 1995 ലാണ് അദ്ദേഹം ഇന്ത്യൻ ഫോറിൻ സർവ്വീസിൽ ചേരുന്നത്. ഇപ്പോഴത്തെ വിദേശകാര്യ വക്താവ് ഗോപാൽ ബാൽഗെയെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചതിനെ തുടർന്നാണ് ഈ പുതിയ നീക്കം. അഞ്ച് മാസങ്ങൾക്ക് മുൻപാണ് ബാൽഗയെ പ്രധാനമന്ത്രിയുടെ ഓഫീസ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.