തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെ അറസ്റ്റ് ചെയ്ത നടപടി നീതീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പ്രതികരിച്ചു. അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാല്പാടി വാസു വധക്കേസിലും സേവ്യറി ഹോട്ടലിലെ നാണു കൊല്ലപ്പെട്ട കേസിലും ഇ.പി. ജയരാജന് വധശ്രമക്കേസിലും പ്രതിയായ കെ. സുധാകരനെതിരായി വ്യക്തമായ വെളിപ്പെടുത്തലുണ്ടായിട്ടുപോലും ഒരു കേസും എടുക്കുവാന്‍ തയാറായിട്ടില്ല. മലപ്പുറം ഇരട്ടക്കൊലപാതകകേസിലെ പ്രതിയായ പി.കെ. ബഷീര്‍ എം.എംല്എയെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ ജയരാജന്റെ അറസ്റ്റ് പക്ഷപാതപരമായ സമീപനമാണെന്നും ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കേണ്ടത് ആവശ്യമാണെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: