കൊല്ലം: പെരിനാട് പഞ്ചായത്തിലെ നീരാവില്‍ നസറുദീന്‍ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 200 കിലോ റേഷനരി പിടികൂടി. താലൂക്ക് സപ്ലൈ ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് അരി പിടിച്ചത്. റേഷന്‍കടയില്‍ നിന്നും സൗജന്യമായി കിട്ടുന്ന അരി കാര്‍ഡുടമകളില്‍ നിന്നും ചെറിയ തുകയ്ക്ക് വാങ്ങി ശേഖരിക്കുകയും മറ്റ് രീതിയില്‍ ഉപയോഗിക്കുകയുമായിരുന്നു. നിസാറുദീനെതിരെ കേസടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: