രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി

Saturday 22 July 2017 12:53 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രിയെ വിമർശിച്ച രാഹുൽഗാന്ധിക്ക് തക്കതായ മറുപടി നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിറ്റ്‌ലറെ പോലെയാണ് പെരുമാറുന്നതെന്ന് നേരത്തെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സ്മൃതി. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് സ്മൃതി മറുപടി നൽകിയത്. ആരാണ് ഹിറ്റ്‌ലറെ അനുകരിച്ചതെന്ന് മനസിലാക്കാന്‍ രാഹുലിന് 42വര്‍ഷങ്ങള്‍ വേണ്ടിവന്നെന്നും, 1975ലെ അടിയന്തിരാവസ്ഥ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ ആരാണ് ജനാധിപത്യത്തെ ചവിട്ടിയരച്ചതെന്ന് അപ്പോള്‍ മനസിലാകുമെന്നുമായിരുന്നു ഇറാനിയുടെ പ്രതികരണം. വീണ്ടും ആ കറുത്ത അദ്യായം ഓര്‍മിപ്പിച്ചതില്‍ രാഹുലിനോട് നന്ദി രേഖപ്പെടുത്തി കൊണ്ടാണ് സ്മൃതി തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.