ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ് എഫ് ഐ ആക്രമണം

Saturday 22 July 2017 3:18 pm IST

കൊച്ചി: ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വീണ്ടും എസ് എഫ് ഐ ആക്രമണം. എറണാകുളം കാലടി ശ്രീശങ്കരാചാര്യ കോളേജിലാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ദളിത് വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. അക്രമത്തിനിരയായ ഒന്നാം വര്‍ഷ ബി എ വിദ്യാര്‍ത്ഥി ജ്യോതിഷിന് കഴുത്തിനും കൈക്കും സാരമായി പരിക്കേറ്റു. കണ്ടാലറിയാവുന്ന മുപ്പതിലധികം എസ് എഫ് ഐ പ്രവര്‍ത്തകരാണ് തന്നെ വളഞ്ഞിട്ട് മര്‍ദ്ദിച്ചതെന്ന് അക്രമത്തിനിരയായ വിദ്യാര്‍ത്ഥി പറഞ്ഞു. അംഗത്വമെടുക്കാത്തവരെ തിരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുകയാണ് എസ് എഫ് ഐ ചെയ്യുന്നതെന്നു കോളേജിലെ മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നു. നിരന്തരം അക്രമം അഴിച്ചുവിടുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയാലും നടപിടി എടുക്കാറില്ലന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കാലടി ശ്രീശങ്കരാചാര്യ കോളേജില്‍ എസ് എഫ് ഐ കഴിഞ്ഞ കുറച്ചു നാളുകളായി വ്യാപകമായി അക്രമം അഴിച്ചുവിടുകയാണന്ന ആരോപണം ശക്തമാണ്. ദിളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ് എഫ് ഐ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് എബിവിപി വ്യക്തമാക്കി  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.