ഹിലരിയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മാറ്റമില്ല

Thursday 14 July 2011 12:58 pm IST

വാഷിങ്ടണ്‍: മുംബൈ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശനത്തില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ അറിയിച്ചു. സ്ഫോടനത്തെ ഹിലാരി ശക്തമായ ഭാഷയില്‍ അപലപിച്ചു. ഭീകര പദ്ധതിയുമായി മുന്നോട്ടു പോകുന്നവര്‍ ഒരിക്കലും ലക്ഷ്യത്തില്‍ എത്തിച്ചേരില്ല. ദക്ഷിണേഷ്യയിലെ യുഎസിന്റെ വിശ്വസ്ത സുഹൃത്താണ് ഇന്ത്യ. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ഹിലരി അമേരിക്കയില്‍ പറഞ്ഞു. സുരക്ഷാപ്രശ്നങ്ങള്‍ക്കുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി ചൊവ്വാഴാഴ്ചയാണ് ഹിലരി ഇന്ത്യയില്‍ എത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.