കണ്ണൂര്‍: യേനപോയ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ സാമൂഹിക സേവനത്തിന്റെ ഭാഗമായി വിവിധ രോഗി സൗഹൃദ ആരോഗ്യ പരിപാലന പദ്ധതികള്‍ നടപ്പാക്കുമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ഡോ.മുഹമ്മദ് അമിന്‍ വാനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യപടിയായി യെന്‍ ആരോഗ്യ കാര്‍ഡ്, യെന്‍ കിഡ്നി കാര്‍ഡ്, യെന്‍ ക്രാഡില്‍, യെന്‍ ജറിയാക് കാര്‍ഡ് എന്നിവ പുറത്തിറക്കി. നിര്‍ധനരായ രോഗികള്‍ക്ക് ആശുപത്രി സേവനങ്ങള്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക െമഡിക്കല്‍ ക്യാമ്പുകള്‍ നടത്താനും പദ്ധതിയുണ്ട്. ആരോഗ്യ കാര്‍ഡിന് ബിപിഎല്‍ വിഭാഗം 100 രൂപയും എപിഎല്‍ 200 രൂപയും അടച്ച് രജിസ്റ്റര്‍ ചെയ്യണം. ഒരു കാര്‍ഡ് കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്ക് മാറി ഉപയോഗിക്കാം. കുടുംബത്തില്‍ അഞ്ചില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കില്‍ ബിപിഎല്‍ 100 ഉം എപിഎല്‍ 200 ഉം രൂപ കൂടുതല്‍ അടക്കണം. കാര്‍ഡിനായി റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും കുടംബനാഥന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടേയും മാത്രമാണ് നല്‍കേണ്ടത്. കാര്‍ഡ് ഉടമകള്‍ക്ക് ഒപി ചികിത്സക്ക് 60 തരം മരുന്നുകള്‍ സൗജന്യമായി നല്‍കും. കണ്സള്ട്ടേഷന്, രജിസ്ട്രേഷന് എന്നിവയും സൗജന്യമാണ്. സ്കാനിംഗിന് 50 ഉം ലബോറട്ടറി പരിശോധനകള്‍ക്ക് 20 ഉം എംആര്‍ഐ സിടി എക്കോ, ടിഎംടി എന്നിവയ്ക്ക് വാര്‍ഡില്‍ ബെഡ്, ഭക്ഷണം, ഡോക്ടര്‍മാര്‍, നഴ്സുമാരുടെ സേവനം എന്നിവ പൂര്‍ണമായും സൗജന്യമാണ്. ഓപ്പറേഷന്, ലബോറട്ടറി പരിശോധന, അള്‍ട്രാസൗണ്ട് സ്കാനിംഗ്, എക്സ്റേ, ഇസിജി എന്നിവയും സൗജന്യമാണ്. സാധാരണ പ്രസവങ്ങള്‍ പൂര്‍ണമായും സൗജന്യമാണ്. ആശുപത്രിയില്‍ കുറഞ്ഞ ചിലവില്‍ വൃക്ക മാറ്റി വെക്കല്‍, സന്ധി മാറ്റി വെക്കല്‍ ശസ്ത്രക്രിയ എന്നിവയും നടത്തിവരുന്നതായും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ.മുഹമ്മദ് ഗുതിഗര്, ഡോ.നാഗരാജ്, കെ.വി.സലാം ഹാജി, ഷാഫി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: