ചേര്‍ത്തല: ചുഴലിക്കാറ്റില്‍ വീടുകള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് കൈതാങ്ങായി കണിച്ചുകുളങ്ങര ദേവസ്വം. ക്ഷേത്രയോഗാംഗങ്ങളായ ആറ് കുടുംബങ്ങള്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്. ഉണ്ണി തലശനംകാട്ട് വെളി,സുരേന്ദ്രന് മഹിള കന്യവെളി, രവി പാണ്ഡ്യാംപറമ്പ്, ആനന്ദന് മാപ്പിളശേരി, ചന്ദ്രദാസി തറാട്ടില്‍, ഉണ്ണി വെളിയില്‍ എന്നികുടുംബങ്ങള്ക്കാണ് ധനസഹായം നല്‍കിയത്. ഒരോരുത്തര്‍ക്കും സംഭവിച്ച നാശ നഷ്ടങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സഹായം. ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ. ധനേശന്‍ പൊഴിക്കല്‍, ജോയിന്റ് സെക്രട്ടറി വി.കെ. മോഹനദാസ്, ഖജാന്‍ജി കെ.കെ. മഹേശന്, സ്കൂള്‍ മാനേജര്‍ ഡി. രാധാകൃഷ്ണന്, കണിച്ചുകുളങ്ങര ശാഖ പ്രസിഡന്റ് ടി.എസ്. സജിത്ത്, വാഴവേലി ശാഖ പ്രസിഡന്റ് കെ.എന്‍. ചെല്ലപ്പന്, ദേവസ്വം കമ്മിറ്റി അംഗങ്ങള്‍, ശാഖ മനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: