സേവാഭാരതി ചുക്കുകാപ്പി വിതരണം നടത്തും

Saturday 22 July 2017 9:07 pm IST

തിരുനെല്ലി : കര്‍ക്കിടക വാവ് ദിവസം ബലിതര്‍പ്പണത്തിനായി തിരുനെല്ലിയിലെത്തുന്ന ഭക്തര്‍ക്കായി സേവാഭാരതി മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യമായി ചുക്കുകാപ്പിയും ലഘുഭക്ഷണവും വിതരണം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രത്തിലേക്കുളള പ്രധാന വഴിയിലും പാപനാശിനിയിലുമാണ് സേവാഭാരതി പ്രവര്‍ത്തകര്‍ ഭക്തര്‍ക്ക് ചുക്ക് കാപ്പിവിതരണം നടത്തുക. വര്‍ഷങ്ങളായി തിരുനെല്ലിക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്ക് ഭക്തജനങ്ങള്‍ക്ക് ചുക്കുകാപ്പി നല്‍കുന്ന സേവാഭാരതി ഇത്തവണ മാനന്തവാടി മാരിയമ്മന്‍ ക്ഷേത്രസന്നിധിയിലും സൗജന്യമായി ചുക്കുകാപ്പി വിതരണം നടത്തുന്നുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.