ചേളന്നൂര്‍: കുമാരസ്വാമി-നരിക്കുനി റോഡില്‍ പാലത്ത് തെരുവത്ത് താഴം ബസാറില്‍ വെള്ളക്കെട്ട് കാരണം യാത്ര ദുരിതമാകുന്നു. ജപ്പാന് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് റോഡില്‍ കുഴിയെടുത്തതോടുകൂടിയാണ് റോഡിന്റെ അവസ്ഥ ശോചനീയമായത്. ചെളിയും വെള്ളവും കെട്ടിനില്‍ക്കുന്നത് കാരണം റോഡിലൂടെ കാല്‍നടയാത്ര പോലും ദുഷ്ക്കരമാണ്. വെള്ളക്കെട്ടില്‍ റോഡിലെ കുഴികള്‍ മനസ്സിലാവാതെ വിദ്യാര്‍ത്ഥികളടക്കം വീണ് പരിക്കേല്‍ക്കുന്നത് നിത്യസംഭവമാണ്. റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: