കൊയിലാണ്ടി: താലൂക്ക് ഗവണ്മെന്റ് ആശുപത്രിയുടെ പുതിയ കെട്ടിടം ഉടന്‍ തുറന്ന് പകര്‍ച്ച പനി രോഗികള്‍ക്ക് സഹായകരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൊയിലാണ്ടി നഗരസഭാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ ബിജെപി മണ്ഡലം പ്രസിഡണ്ട് അഡ്വ വി.സത്യന് ഉദ്ഘാടനം ചെയ്തു.മുന്‍സിപ്പല്‍ പ്രസിഡണ്ട് വി.കെ.മുകുന്ദന്, ടി.കെ.പത്മനാഭന് ,കെ.പി.മോഹനന് മാസ്റ്റര്‍, കെ.വി.സുരേഷ്, ജയന് കാപ്പാട്, ഒ.മാധവന്, സി.പി.രാഘവന്, ബിജു ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: സച്ചിന് ബാബുവിന് നിവേദനവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: