വൈക്കം: നഗരസഭ പാര്ക്കിന് സമീപം കായലോരത്ത് മാലിന്യങ്ങള്‍ കുന്നൂകൂടുന്നു. പാര്‍ക്കിലെ കംഫര്‍ട്ട് സ്റ്റേഷന് പുറകില്‍ കായലോരത്താണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. പാര്ക്കിന് സമീപം താലൂക്ക് ആശുപത്രി വളപ്പില്‍ മാലിന്യം കുന്ന് കൂടുന്നത്. പാര്‍ക്കിലെത്തുന്നവര്‍ക്ക് അലോസരമാവുകയാണ് .50 ലക്ഷത്തോളം രൂപ വിനിയോഗിച്ച് പാര്‍ക്ക് നവീകരിച്ചതോടെ കൂടുംബങ്ങള് കൂടുതലായി പാര്‍ക്കിലെത്തുന്നുണ്ട്. പാര്ക്കിന് സമീപത്തെ മാലിന്യങ്ങള്‍ നിക്കം ചെയ്യുന്നതിന് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് പാര്‍ക്കില്‍ മാലിന്യ സംഭരണി സ്ഥാപിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: