ലോക ബാങ്കിന്റെ അസംതൃപ്തി എംസി റോഡ് നവീകരണം പ്രതിസന്ധിയിലേക്ക്

Saturday 22 July 2017 10:08 pm IST

കോട്ടയം : വേഗത്തില്‍ നടന്നിരുന്ന എംസി റോഡ് നവീകരണം പ്രതിസന്ധിയിലേക്ക്. ലോക ബാങ്കിന്റെ അസംതൃപ്തിയാണ് കാരണം. ചെയ്ത പ്രവൃത്തികളുടെ ബില്‍ കൃത്യമായി മാറാത്തതും ലോക ബാങ്കിന്റെ സാമ്പത്തിക സഹായം മരവിച്ചതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇപ്പോള്‍ മുമ്പ് ടെന്‍ഡര്‍ ചെയ്ത പ്രവൃത്തികളാണ് നടക്കുന്നത്.ലോകബാങ്കിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും പദ്ധതിയുടെ ഭാവി. സാമ്പത്തിക സഹായം നിലച്ചാല്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരും. നവംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കെഎസ്ടിപി ലക്ഷ്യമിട്ടത്. ഇതിനിടെയിലാണ് നിര്‍മാണ പ്രവൃത്തി വിലയിരുത്താനിരുന്ന ലോകബാങ്ക് സംഘത്തിന്റെ് തലവനെ പൊതുമരാമമത്ത് മന്ത്രി ആക്ഷേപിച്ചത്. ഇതിനെ തുടര്‍ന്ന് കടുത്ത അസംതൃപ്തിയിലായ ലോക ബാങ്ക് സംഘം യാത്ര അടുത്ത മാസത്തേക്ക് മാറ്റി. ഈ മാസം 3ന് സംഘം എത്താനിരുന്നതയായിരുന്നു. ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള റോഡ് നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാകുമെന്നാണ് അധികതര്‍ പറയുന്നത്.എന്നാല്‍ ചെങ്ങന്നൂര്‍ ഇറപ്പുഴ പാലത്തിന്റെ നിര്‍മാണം , തിരുവല്ല ബൈപ്പാസ് എന്നിവ പൂര്‍ത്തിയായിട്ടില്ല. ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ ഒരു പാളി കൂടി ടാറിംഗ് നടത്താനുണ്ട്. ഇത് ആഗസ്റ്റ് 10 യോടെ തീരും. അതേ സമയം കുമാരനെല്ലൂര്‍ നീലിമംഗലം പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ടില്ല. പരിശോധനയില്‍ ബലക്ഷയം ബോധ്യപ്പെട്ടിട്ടുണ്ട്. ലോകബാങ്കിന്റെ വിദഗ്ധ സംഘം പരിശോധിച്ചതിന് ശേഷമെ പാലം തുറക്കാന്‍ അനുമതി ലഭിക്കുകയുള്ളു. പുതിയതായി നിര്‍മ്മിച്ച പാലത്തിന് ബലക്ഷയം വന്നത് തുടര്‍ പ്രവൃത്തികള്‍ക്കുള്ള സാമ്പത്തിക സഹായത്തെ ബാധിക്കുമോ എന്ന ആശങ്ക കെഎസ്ടിപിയ്ക്കുണ്ട്. അതേ സമയം ലോകബാങ്കിന്റെ സാമ്പത്തിക സഹായം നിലച്ചാല്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കെഎസ്ടിപി ആലോചിക്കുന്നുണ്ട്. സ്വകാര്യ പങ്കാളിത്വത്തോടെ നിര്‍മാണം പുനരാരംഭിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത് .  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.