സിംഗിള്‍ ഡ്യൂട്ടി വാഗമണ്‍ റൂട്ടിലെ യാത്രക്കാരെ ദുരിതത്തിലാക്കി

Saturday 22 July 2017 10:18 pm IST

ഈരാറ്റുപേട്ട: കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിയതോടെ വാഗമണ്‍ റൂട്ടിലെ യാത്ര ദുരിതമായി. രാവിലെ സ്‌കൂള്‍ സമയത്തുള്ള മൂന്നു ബസുകള്‍ നിര്‍ത്തലാക്കിയതിനാല്‍ സ്‌കൂള്‍ കുട്ടികളുടെ കാര്യം ദുരിതത്തിലായി. വരുമാനക്കുറവും സിംഗിള്‍ ഡ്യൂട്ടി സംവിധാനവുമാണ് സര്‍വ്വീസുകള്‍ നിര്‍ത്താന്‍ കാരണം. ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റ് ബസുകളാണ് യാത്രക്കാര്‍ക്ക് ആശ്രയം. വാഗമണ്‍ റൂട്ടിലെ യാത്രാദുരിതത്തിന് കാരണമായത് ഈ റൂട്ടില്‍ നിന്നു സ്വകാര്യ ബസുകളെ ഇല്ലാതാക്കാന്‍ കെഎസ്ആര്‍ടിസി നടത്തിയ ശ്രമങ്ങളാണെന്ന ആക്ഷേപമുണ്ട്. ഒട്ടേറെ സ്വകാര്യ ബസുകള്‍ കാര്യക്ഷമമായി സര്‍വീസ് നടത്തിയിരുന്ന റൂട്ടാണ് ഈരാറ്റുപേട്ട–വാഗമണ്‍ റൂട്ട്. എന്നാല്‍ സ്വകാര്യ ബസുകളുടെ കുത്തക അവസാനിപ്പിക്കാന്‍ കെഎസ്ആര്‍ടിസി ശ്രമിച്ചു തുടങ്ങിയതോടെയാണ് യാത്രക്കാര്‍ പെരുവഴിയിലായത്. എല്ലാ സ്വകാര്യ ബസുകള്‍ക്കു മുന്‍പിലും കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു. ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ സര്‍വീസ് തുടര്‍ന്നെങ്കിലും ഷട്ടില്‍ ബസുകള്‍ നിര്‍ത്തലാക്കേണ്ടി വന്നു. നഷ്ടംമൂലം സ്വകാര്യ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.