മെഡിക്കല്‍ കോളേജിലെ ഗതാഗത നിയന്ത്രണം പുനഃസ്ഥാപിച്ചു

Sunday 23 July 2017 5:00 pm IST

തിരുവനന്തപുരം: ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പ്രധാന പ്രവേശന കവാടത്തിന് സമീപം റോഡ് മുറിച്ചുള്ള പുതിയ സ്വീവേജ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ജോലികള്‍ പുരോഗമിക്കുന്നിനാല്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം പുന:സ്ഥാപിച്ചു. റോഡ് വെട്ടിപ്പൊളിക്കാതെ റോഡിനടിയിലൂടെ 20 മീറ്റര്‍ നീളത്തിലും നാലുമീറ്ററിലേറെ താഴ്ചയിലും തുരന്ന് കേവലം നാല് ദിവസം കൊണ്ടാണ് 300 എംഎം വലിപ്പമുള്ള സ്വീവേജ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. ടെലഫോണ്‍, ഇലട്രിക്കല്‍, ഇന്റര്‍നെറ്റ് തുടങ്ങിയ കേബിളുകള്‍ക്ക് ഒരു തടസവുമില്ലാതെയാണ് ജല അതോറിറ്റി ഈ ജോലികള്‍ ചെയ്തത്. തിങ്കളാഴ്ച മുതലാണ് ആംബുലന്‍സുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് വണ്‍ വേ സംവിധാനം ഏര്‍പ്പെടുത്തിയത്. രണ്ടാഴ്ചയ്ക്കകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നു കരുതിയെങ്കിലും റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് ജല അതോറിറ്റി ഈ ജോലികള്‍ പൂര്‍ത്തിയാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.