പയ്യന്നൂര്‍: സിപിഎം അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കായി പയ്യന്നൂരില്‍ ആരംഭിച്ച അഭയാര്‍ത്ഥി ക്യാമ്പിലെ പ്രവര്‍ത്തകരെ കാണാനും അവര്‍ക്ക് സാന്ത്വനമേകാനുമായി ഇന്നലെയും നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്യാമ്പിലെത്തി.
ബിജെപി ദേശീയ സമതിയംഗം പി.കെ.വേലായുധന്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്സന് തില്ലങ്കേരി, സേവാഭാരതി, സംസ്ഥാന സംഘടനാ സെക്രട്ടറി ഹരിദാസ് , വിദ്യാനികേതന്‍ സംഘടനാ സെക്രട്ടറി ഏ.സി. ഗോപിനാഥ്, ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു ,സക്ഷമസംഘടനാ സെക്രട്ടറി വി.വി.പ്രദീപ് കുമാര്‍ , ബി.ജെ.പി.ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ എന്നിവര്‍ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: