ചാലക്കുടി: അതിരപ്പിള്ളി ചാലക്കുടി റോഡില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് 30 അടി താഴ്ചയുള്ള കപ്പ തോട്ടിലേക്ക് മറിഞ്ഞു. നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് മറിഞ്ഞ കാര്‍ പൂര്‍ണ്ണമായി മുങ്ങി പോയെങ്കിലും യാത്രക്കാരായ രണ്ട് യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായാറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
കാറിലുണ്ടായിരുന്ന ചാവക്കാട് അഞ്ചങ്ങാടി പൊറ്റയില്‍ വീട്ടില്‍ അല്‍താഫ്(34),വട്ടേക്കാട് പുള്ളിപ്പാറ വീട്ടില്‍ ഷാഹുല്‍ ഹമീദ് (33)എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. അതിരപ്പിള്ളിയിലേക്ക് പോകുന്നതിനിടയില്‍ പരിയാരം പൂവ്വത്തങ്ങ പാലത്തില്‍ നിന്ന് കപ്പതോട്ടിലേക്ക് കാര്‍ തലകീഴായി മറിയുകയായിരുന്നു. നാട്ടുകാരും ചാലക്കുടി പോലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: