ഇല്ലായ്മകളുടെ നടുവില്‍ ബസ്സ് കാത്തിരുപ്പ് കേന്ദ്രങ്ങള്‍

Sunday 23 July 2017 10:03 pm IST

കല്‍പ്പറ്റ: ജില്ലയിലെ ബസ്‌കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്ക് ചികിത്സ നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി, നഗരസഭ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും പുല്‍പ്പള്ളി, പനമരം, കമ്പളക്കാട്, വൈത്തിരി, മീനങ്ങാടി ബസ് സ്റ്റാന്‍ഡുകളെല്ലാം യാത്രക്കാര്‍ക്ക് ഗുണകരമാകുന്നില്ല. കല്‍പ്പറ്റ ടൗണിലെ പഴയ ബസ് സ്റ്റാന്‍ഡില്‍ കക്കൂസ് മാലിന്യം പൊട്ടി ഒലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി ബസ് ബസ്സ്റ്റാന്‍ഡില്‍ കയറുമ്പോള്‍ യാത്രക്കാരുടെ ദേഹത്തേക്കാണ് ഇത് തെറിക്കുന്നത്. മാനന്തവാടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ചളിക്കുളമായിരിക്കുകയാണ്. 55 ലക്ഷം രൂപ അനുവദിച്ചുവെന്ന് പറയുന്നതല്ലാതെ പ്രവൃത്തി ഒന്നും നടന്നില്ല. മാനന്തവാടി നഗരസഭ ബസ് സ്റ്റാന്‍ഡില്‍ നിന്നു തിരിയാന്‍ ഇടമില്ല. ജില്ലയിലെ ബസ് സ്റ്റാന്‍ഡുകളിലെ ടോയ്‌ലറ്റുകളും ഉപകാരപ്രദമാവുന്നില്ല. പുല്‍പ്പള്ളി : തിരുവിതാംകൂര്‍ കര്‍ഷക കുടിയേറ്റത്തെ തുടര്‍ന്നുണ്ടായ നഗരവത്ക്കരണത്തിന്റെ ഭാഗമായിട്ടാണ് പുല്‍പ്പള്ളിയിലെ ഇപ്പോഴത്തെ ബസ്സ്സ്റ്റാന്റ് പണികഴിപ്പിച്ചത്. പുല്‍പ്പള്ളി ദേവസ്വം മാനേജറായ കുപ്പത്തോട് മാധവന്‍ നയര്‍ ദാനമായി നല്‍കിയ ഭൂമിയിലാണ് ഇതുള്ളത്. സംസ്ഥാനത്തെ മറ്റു സ്റ്റാന്‍ഡുകളില്‍ നിന്ന് വ്യത്യസ്ഥമായി ബസ്സുകള്‍ വരാനും പോവാനും ഒരേ ഒരു കവാടമാണുള്ളത്. പുല്‍പ്പള്ളി ക്ഷേത്രം റോഡിലാണ് ബസ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്നതിനാല്‍ റോഡില്‍ ശക്തമായ ഗതാതഗ കുരുക്ക് ഉണ്ടാവും. മൂന്ന് പതിറ്റാണ്ട് മുമ്പ് ഉണ്ടായിരുന്ന ബസ്സുകളുടെ അനുപാത്തതിന് അനുസരിച്ചുള്ള സ്ഥല സൗകര്യം മാത്രമേ ബസ്സ്സ്റ്റാന്‍ഡില്‍ ഉള്ളൂ. പുതിയ സാഹചര്യത്തില്‍ വാഹന ബാഹുല്യം ഇരട്ടിയിലധികമായിട്ടും മറ്റൊരു ബസ്സ്സ്റ്റാന്‍ഡിന്റെ ആവശ്യകതയെക്കുറിച്ച് പഞ്ചായത്ത് അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. ഇപ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞിട്ട് കാലങ്ങളെറയായി. ഇത് മാറ്റി പകരം സംവിധാനമേര്‍പ്പെടുത്താന്‍ ഒരു ശ്രമവുമില്ല. അടസ്ഥാന സൗകര്യമില്ലാതെ യാത്രക്കാര്‍ നെട്ടോട്ടമോടുകയാണ്. ബത്തേരി ചുള്ളിയോട് പഴയ ബസ് സ്റ്റാന്‍ഡില്‍ യാതൊരു അടച്ചുറപ്പുമില്ല. സ്ട്രീറ്റ് ലൈറ്റുകള്‍ സ്റ്റാന്‍ഡില്‍ ഇല്ല. കച്ചവട സ്ഥാപനങ്ങള്‍ അടച്ചുകഴിഞ്ഞാല്‍ വെളിച്ചമില്ലാത്തതിനാല്‍ ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. വല്ലപ്പോഴും വരുന്ന പെട്രോളിംഗ് പോലീസ് ജിപ്പിന്റെ വെളിച്ചമാണുളളത്. ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോ വനപ്രദേശത്തായതിനാല്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കടന്നുവരുന്നത് യാത്രക്കാരില്‍ ഭീതി പരത്തുന്നു. മൂന്ന് സംസ്ഥാനങ്ങളുടെ സംഗമസ്ഥാനമെന്ന കെഎസ്ആര്‍ടിസി ഡിപ്പോയുടെ പരിഗണന പോലും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഭാരവാഹികള്‍ ഇതിനുകൊടുക്കുന്നില്ല. മുമ്പ് ജില്ലാ ഡിപ്പോ ആയി പ്രഖ്യാപിച്ച ഗ്യാരേജില്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍പോലു ആവശ്യത്തിനില്ല. പതിറ്റാണ്ടുകള്‍ മുമ്പ് നിര്‍മ്മിച്ചതാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് അതിലെ വയറിംഗ് പഴകി ദ്രവിച്ച് പലതും ഉപയോഗ ശൂന്യമാണ്. പഴയ വയറിംഗ് പൂര്‍ണ്ണമായി ഒഴിവാക്കി പുതിയ വയറിംഗ് ചെയ്യണം. കല്‍പ്പറ്റയില്‍ ബസ്സ്റ്റാന്റിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തം. ജില്ലാ സിരാകേന്ദ്രമായ കല്‍പ്പറ്റയിലുള്ള ഇരു ബസ്സ്സ്റ്റാന്റിലുമുള്ള കാത്തിരിപ്പ് ജനങ്ങള്‍ക്ക് ദുരിതമാവുന്നു. പഴയ ബസ്റ്റാന്റ് അടുത്തിടെ മോടിപിടിപ്പിച്ചു എങ്കിലും അശാസ്ത്രിയമായ നിര്‍മ്മാണത്തില്‍ ജനം വലയുകയാണ്. ബസ്സ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്ഥിരമായി അഴുക്ക് ജലം കെട്ടി നില്‍ക്കുകയാണ.ഇത് സ്റ്റാന്റില്‍ നിന്നും പൊട്ടി ഒഴുകുന്ന കക്കൂസ് മാലിന്യവും മറ്റു അഴുക്കു ജലവുമായി കലര്‍ന്ന് റോട്ടിലൂടെ ഒഴുകുകയാണ്. ഇതിലൂടെ നടക്കുന്ന യാത്രക്കാര്‍ക്ക് മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്.സ്റ്റാന്റിലെ കക്കൂസ് ടാങ്ക് തുറന്നിരിക്കുന്നത് സമീപത്തുള്ള തോട്ടിലേക്കാണ്.ഇത് മണിയങ്കോട് പുഴയിലേക്കാണ് വന്നു ചേരുന്നത.് .ഇവിടങ്ങളിലെ ജനങ്ങള്‍ അലക്കാനും കുളിക്കാനും ആശ്രയിക്കുന്ന ജലത്തിലാണ് മുന്‍സിപ്പാലിറ്റി വകമാലിന്യം തള്ളുന്നത്. പുതിയ സ്റ്റാന്റ് മുപ്പത് വര്‍ഷത്തേക്ക് ബിഒടി വ്യവസ്ഥക്ക് അന്യസംസ്ഥാന നിര്‍മ്മാണ കമ്പനിക്ക് നല്‍കിയിരിക്കുകയാണ്. വന്‍ തോതിലുള്ള ഡിപ്പോസിറ്റും വാടകയുമാണ് ഇവര്‍ ഇവിടെ ഈടാക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടുന്ന സൗകര്യം ഇവിടെ ലഭ്യമല്ല എന്നാണ് പൊതുവെ പറയപ്പെടുന്നത്. മഴ പെയ്താല്‍ പൂര്‍ണ്ണമായും വെള്ളം അടിച്ചു കേറുന്നതു കൊണ്ട് സ്റ്റാന്റിനുള്ളിലെ ഇരിപ്പിടങ്ങള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.നഗര സഭാ ബസ്സ്സ്റ്റാന്‍ഡുകള്‍ ഇല്ലായ്മകളുടെ നടുവില്‍. ബത്തേരി,മൂന്ന് സംസ്ഥാനങ്ങളുടെ സംഗമസ്ഥാനമായ ബത്തേരിയിലെ മൂന്ന് ബസ്സ്റ്റാന്‍ഡുകളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംകൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ചുളളിയോട് റോഡിലെ പഴയ ബസ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ വൃത്തിയുളള മൂത്രപുരപോലുമില്ല. ഇവിടെ എത്തുന്ന യാത്രക്കാര്‍ക്ക് ഇരിക്കാന്‍ പോലും ആവശ്യമായ ഇരിപ്പിടങ്ങളും ഇല്ല.യാത്രകാര്‍ക്ക് വിശ്രമിക്കാന്‍ ഉളള ഇടങ്ങള്‍പോലും പലപ്പോഴായി കച്ചവടക്കാര്‍ കയ്യടക്കി വെച്ചിരിക്കുകയാണ്.ചുങ്കത്തെ പുതിയ ബസ് സ്റ്റാന്‍ഡിലും മൂത്രപുരയും മറ്റും ഉണ്ടായിട്ടും യാത്രക്കാര്‍ക്ക് തുറന്ന് കൊടുക്കാത്തതിനാല്‍ പരിസരത്തെ റോഡുകളെല്ലാം മലമൂത്ര വിസര്‍ജ്ജന സ്ഥലങ്ങളായിരിക്കുകയാണ്.ഏറ്റവും അധികം അന്യ സംസ്ഥാന തൊഴിലാളികള്‍ എത്തുന്ന യാത്ര കേന്ദ്രങ്ങളാണിവ  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.