കോലഞ്ചേരി: കേരള കായിക വേദി (ക്രീഡാഭാരതി)യുടെ മൂന്നാമത് വീരമാതാ ജീജാഭായി പുരസ്കാരം ദേശീയ ഹോക്കി ടീം ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ പി. ആര്. ശ്രീജേഷിന്റെ അമ്മ ഉഷാ രവീന്ദ്രന് നല്‍കും. ആഗസ്റ്റ് 29ന് കിഴക്കമ്പലം കലാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പുരസ്കാര സമര്‍പ്പണ പരിപാടിയുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. ദേശീയ, അന്തര്‍ദ്ദേശീയ കായികതാരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.
സ്വാഗതസംഘം ഭാരവാഹികളായി ഒളിമ്പ്യന്‍ പി.ടി. ഉഷ, ജോര്‍ജ്ജ് തോമസ്, ടോം ജോസഫ്, വി.എ. രാജപ്പന് (രക്ഷാധികാരിമാര്‍), നാരായണന് നമ്പൂതിരിപ്പാട് സ്വര്ണത്തുമന (ചെയര്മാന്), ഫാ. അലക്സ് കട്ടേഴത്ത്, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍, സി.പി. ഫിലിപ്പോസ്, ഡോ. ജിജോ പോള്‍, അഡ്വ. ബേബി ആന്റണി, ഫ്രാന്‍സിസ് ആന്റണി, സോണി, സി.ജി. ബാബു (വൈസ് ചെയര്മാന്മാര്), പി. ആര്. കണ്ണന് (ജനറല്‍ കണ്‍വീനര്‍), ബിജു. വി. പീറ്റര്‍, മനോജ് മനക്കേക്കര, എല്‍ദോ തൊട്ടിയില്‍, വി.എം. നാസര്‍, വിപിന്‍ ടി.വി, ദേവസ്സി ആന്റണി, എല്‍ദോ. വി. പോള്‍(കണ്‍വീനര്‍മാര്‍), സുമേഷ്.എം. ജെ (ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: