കൊച്ചി: എറണാകുളം നെച്ചൂരില്‍ പള്ളിത്തര്‍ക്കം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ റിബിന്രാജുവിനെ കയ്യേറ്റം ചെയ്ത പൊലീസ് നടപടിയില്‍ എറണാകുളം പ്രസ്ക്ലബ് പ്രതിഷേധിച്ചു.
മൂവാറ്റുപുഴ സി ഐ ജയകുമാറിന്റെയും എസ് ഐ ലൈജുമോന്റെയും നേതൃത്വത്തില്‍ നടന്ന കയ്യേറ്റശ്രമവും ഭീഷണിയും മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് പ്രസ്ക്ലബ് പ്രസിഡണ്ട് കെ. രവികുമാര്‍, സെക്രട്ടറി എസ്. ഉണ്ണികൃഷ്ണന് എന്നിവര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: